ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു
റൗളത്തുൽ ഉലൂം അറബി കോളേജ് സ്പോർട്സ് ക്ലബ് ആഭിമുഖ്യത്തിൽ ഫുട്ബോൾ പരിശീലന ക്യാമ്പ് അറബി കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു.
മുപ്പതിൽ പരം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ജനറൽ ക്യാപ്റ്റൻ സൻഹാൻ, ക്യാമ്പ് ക്യാപ്റ്റൻ ഷിദാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.